യുവതി പീഡനത്തിരയായ സംഭവം നീതി ഉറപ്പാക്കണം
തിരുനെല്ലിയില്‍ ഗോത്ര യുവതി പീഡനത്തിരയായ സംഭവത്തില്‍ പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ച് യുവതിക്ക് നീതി ഉറപ്പാക്കണമെന്നും,അടിയന്തിര സഹായം നല്‍കണമെന്നും ആദിവാസി കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.അട്രോസിറ്റി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണം,അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എഐസിസി അംഗം പി.കെ ജയലക്ഷ്മി.നിയോജക മണ്ഡലം പ്രസിഡന്റ് ടി കെ ഗോപി, ദേശീയ കോര്‍ഡിനേറ്റര്‍ ഇ എ ശങ്കരന്‍, വി എസ് ശശികുമാര്‍, മീനാക്ഷി ബാബു, ദിനേശ് കോട്ടിയൂര്‍, മീനാക്ഷി ശശി എന്നിവര്‍ പങ്കെടുത്തു.