വാനര ശല്യം രൂക്ഷം

0

വാനര ശല്യത്തില്‍ പൊറുതിമുട്ടി തോട്ടാമൂല കാക്കമല നിവാസികള്‍. പ്രദേശത്ത് ഇറങ്ങുന്ന വാനരക്കൂട്ടം വ്യാപകനാശനഷ്ടമാണ് വരുത്തുന്നത്. പ്രദേശവാസിയായ മണിമലവീട്ടില്‍ മാധവന്റെ വീടിന്റെ മേല്‍ക്കൂരയും വാനരന്‍മാര്‍ തകര്‍ത്തു. വകുപ്പ് മന്ത്രിമാര്‍ക്കടക്കം നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് കുടുംബം.കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ വ്യാപക നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് വരുത്തി വെക്കുന്നത്. കൃഷിനാശത്തിന് പുറമേ വീടുകള്‍ക്കും കേടുപാട് വരുത്തുകയാണ്. പ്രദേശവാസിയായ മണിമല വീട്ടില്‍ മാധവന്റെ വീടിന്റെ ഒരു ഭാഗം വാനരക്കൂട്ടം തകര്‍ത്തു. വീട് തകര്‍ത്തത് സംബന്ധിച്ച് റവന്യൂ – വനം വകുപ്പ് മന്ത്രിമാര്‍ക്ക് അടക്കം പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് വീട്ടുകാരുടെ ആരോപണം.വാനരന്‍മാര്‍ വീടുകള്‍ പൊളിച്ച് ഉള്ളില്‍ ഉള്ളില്‍ കടന്ന് ഭക്ഷണപദാര്‍ഥങ്ങളും നശിപ്പിക്കുന്നതും പതിവാണ്. വാനര ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!