വെള്ളമുണ്ടക്കിത് അഭിമാനനേട്ടം

0

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സിഡിഎസായി വയനാട് ജില്ലയിലെ വെള്ളമുണ്ട സിഡിഎസിനെ തിരഞ്ഞെടുത്തു.തിരുവനന്തപുരത്ത് നടന്ന രജത ജൂബിലി ആഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ വെച്ച് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അവാര്‍ഡ് ദാനം നിര്‍വഹിച്ചു.

ഗോത്രമേഖലയിലും ഉപജീവന മേഖലയിലും നടപ്പാക്കിയ പ്രത്യേക പ്രവര്‍ത്തനങ്ങളും മികച്ച അവതരണവുമാണ് തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍ സിഡിഎസ്നൊപ്പം വെള്ളമുണ്ടക്ക് അവാര്‍ഡ് നേടി കൊടുത്തത്.ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സിഡിഎസ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഇടുക്കി ജില്ലയിലെ മറയൂര്‍ സിഡിഎസും പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സിഡിഎസും മൂന്നാം സ്ഥാനം പങ്കിട്ടു.ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് എഴുപത്തി അയ്യായിരം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് അന്‍പത്തിനായിരം രൂപയും ലഭിക്കും.കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷിക്കുന്ന വേളയില്‍ വിവിധ പരിപാടികള്‍ ആണ് സംസ്ഥാന തലത്തില്‍ കുടുംബശ്രീ സംഘടിപ്പിച്ചത്. സംസ്ഥാന തല പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സിഡിഎസിനുള്ള എഴുപത്തി അയ്യായിരം രൂപയുടെ ചെക്ക് മന്ത്രിയില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണനും സി.ഡി.എസ് ഭാരവാഹികളും ചേര്‍ന്ന് തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ വെച്ച് ഏറ്റുവാങ്ങി.

 

Leave A Reply

Your email address will not be published.

error: Content is protected !!