സ്വര്‍ണ്ണ പണയ തട്ടിപ്പു കേസില്‍ അറസ്റ്റ്.
തൊണ്ടര്‍നാട് സ്റ്റേഷനിലും വെള്ളമുണ്ട സ്റ്റേഷനിലും ലഭിച്ച പരാതിയില്‍ കോറോത്ത് ആപ്പിള്‍ റസ്റ്റോറന്റ് നടത്തിവരുന്ന പന്ത്രണ്ടാം മൈല്‍ സ്വദേശികളായ മാടമ്പള്ളി സലീം സഹോദരന്‍ സിദ്ദീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരുടെ സഹോദരനായ മനാഫ് കൂട്ടാളികളായ റഹീം,ജമീല എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.2021 ലാണ് പലിശരഹിത സ്വര്‍ണ്ണപ്പണയ വായ്പ എന്ന പേരില്‍ പന്ത്രണ്ടാം മൈല്‍സ്വദേശി മനാഫും സഹോദരന്മാരും ചേര്‍ന്ന് സ്വര്‍ണ്ണം ശേഖരിക്കാന്‍ തുടങ്ങിയത്.മാര്‍ക്കറ്റ് വിലയേക്കാള്‍ 5000 രൂപ കുറച്ച് ഒരു വര്‍ഷ കാലാവധിക്ക് ഉപഭോക്താക്കളില്‍ നിന്നും ശേഖരിക്കുന്ന സ്വര്‍ണ്ണം ഒരുവര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ സ്വര്‍ണവും ലാഭ വിഹിതവും നല്‍കുമെന്നായിരുന്നു വാഗ്ദാനം.മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ പലിശരഹിത ലോണ്‍ എന്ന പ്രചാരണവും നടത്തിയിരുന്നു.ഒരു വര്‍ഷം കാലാവധി കഴിഞ്ഞതോടെ സ്വര്‍ണ്ണ ഉടമകള്‍ ഉരുപ്പടികള്‍ ആവശ്യപ്പെട്ടതോടെ ഇവര്‍ പല ഒഴിവുകഴിവുകളും പറഞ്ഞ് സ്വര്‍ണ്ണം നല്‍കാന്‍ തയ്യാറായില്ല.ഇതോടെയാണ് തങ്ങള്‍ വഞ്ചിതരായെന്ന് പണയം വെച്ചവര്‍ക്ക് മനസിലായത്.നൂറുകണക്കിന് ഏജന്റുമാരും ഇടനിലക്കാരായി സ്വര്‍ണ്ണം ശേഖരിക്കാന്‍ ഫീല്‍ഡില്‍ വര്‍ക്കു ചെയ്തിട്ടുണ്ട് ഇവരും പ്രതിസന്ധിയിലാണ്.തട്ടിപ്പുകാര്‍ക്കെതിരെ കേസെടുത്തതോടെ ഇനിയും കൂടുതല്‍ ആളുകള്‍ പരാതിയുമായി എത്താനുള്ള സാധ്യത കൂടിയിരിക്കുകയാണ്.