അരങ്ങ് ബത്തേരിതാലൂക്ക് തല കലോത്സവത്തിന് തുടക്കം

0

കുടുംബശ്രീ മിഷന്‍ അരങ്ങ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ബത്തേരിതാലൂക്ക് തല കലോത്സവത്തിന് തുടക്കം. സെന്റ് മേരീസ് കോളജ് ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ അധ്യക്ഷനായി. താലൂക്കിലെ ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു. രണ്ട് ദിവസത്തെ കലോത്സവത്തില്‍ 250 -ാളം കുടുംബശ്രീ പ്രവര്‍ത്തകരാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!