കുടിശ്ശിക നല്‍കാനുള്ളത് ഒമ്പത് മാസത്തെ പണം. ചിലയിടങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളും സഹകരിക്കുന്നില്ലെന്ന് ജനകീയ ഹോട്ടല്‍ സംരംഭകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ധനസഹായം ലഭിക്കാത്തതിനാല്‍ ചിലയിടങ്ങളില്‍ പൂട്ടിയെന്നും ഹോട്ടലുകളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നും കുടിശ്ശിക പൂര്‍ണ്ണമായും നല്‍കണമെന്നും സംരംഭകര്‍ ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചണുകളായി പ്രവര്‍ത്തിച്ച കുടുംബശ്രീ സംരംഭങ്ങളാണ് പിന്നീട് ലോക് ഡൗണിന് ശേഷം
ജനകീയ ഹോട്ടല്‍ ആയി മാറിയത്. 20 രൂപക്ക് ജനങ്ങള്‍ക്ക് ഉച്ചഭക്ഷണം നല്കുമ്പോള് സര്‍ക്കാര്‍ പത്ത് രൂപയും തദ്ദേശ സ്ഥാപനങ്ങള്‍ വെള്ളം. വൈദ്യുതി ചാര്‍ജു നല്‍കുന്നതാണ് പദ്ധതി.കെ.പി.സരളാമണി,സുസ്മിത മാധവന്,ലിസി തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു