കേരള പ്രവാസി ഫെഡറേഷന്‍ ജില്ലാ സമ്മേളനം നാളെ
മാനന്തവാടി: കേരള പ്രവാസി ഫെഡറേഷന്‍ ജില്ലാ സമ്മേളനം നാളെ ഉച്ചക്ക് രണ്ട് മണിക്ക് മാനന്തവാടി വ്യാപര ഭവനില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി.പി സുനിര്‍ ഉദ്ഘാടനം ചെയ്യും. ബക്കര്‍ പള്ളിയാല്‍ അധ്യക്ഷത വഹിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. നോര്‍ക്ക അസിസ്റ്റന്റ് മാനേജര്‍ ബാബുരാജ് വിവിധക്ഷേമനിധി പദ്ധിതികളെ വിശദീകരണം നടത്തും. പ്രവാസികള്‍ നേരിടുന്ന വിവധ പ്രശ്‌നങ്ങളെ കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും പുതിയ ജില്ലാ കമ്മിറ്റിയും സമ്മേളനത്തില്‍ രൂപികരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി.വി വേണുഗോപാലന്‍, ബക്കര്‍ പള്ളിയാല്‍, ഷമീര്‍ തവക്കല്‍, ടി.കെ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.