ജനുവരി 3 ന് നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും എസ്.ഡി.പി.ഐ
പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമ്പോഴും മാനന്തവാടി നഗരസഭയിലെ 1,2,3,36 ഡിവിഷനുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും വിലക്ക് നീക്കിയില്ലെങ്കില്‍ എസ്.ഡി.പി.ഐ, നഗരസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പി.എം.എ.വൈ, ലൈഫ് തുടങ്ങി ഭവനപദ്ധതികള്‍ ഉള്‍പ്പടെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ണ്ണമായി നിലച്ചിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് നഗരസഭാ ഭരണസമിതി. മാനന്തവാടി നഗരസഭയുടെ വികസനമുരടിപ്പിനെതിരെ രണ്ടാംഘട്ട സമരമായി ജനുവരി മൂന്നാം തീയ്യതി എസ്.ഡി.പി.ഐ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എസ്.ഡി.പി.ഐ നേതാക്കളായ ഫൈസല്‍ പഞ്ചാരകൊല്ലി, എം.എ ഷമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.