മുത്തങ്ങ സമരത്തിന്റെ യാതനകള്‍ക്കൊടുവില്‍ കൈവശരേഖ ലഭിച്ചു

0

കല്‍പ്പറ്റ: ദുരിതകാലത്തിന്റെ കണ്ണീര്‍ മായ്ച്ച് കൈവശരേഖ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നൂല്‍പ്പുഴ തിനൂര്‍ പണിയ കോളനിയിലെ കറുത്തയും നൂല്‍പ്പുഴ തേദാര്‍ കോളനിയിലെ ചൊറിച്ചിയും. മുത്തങ്ങ സമരത്തില്‍ പോലീസിന്റെ കൊടിമര്‍ദ്ദനമേല്‍ക്കേണ്ടി വന്നവരാണ് കറുത്തയും ചൊറിച്ചിയും. വര്‍ഷങ്ങളായി തങ്ങള്‍ അനുഭവിച്ച കൊടിയ യാതനകള്‍ക്കുള്ള സര്‍ക്കാരിന്റെ അംഗീകാരമായാണ് കൈവശരേഖ ഇരുവരും ഏറ്റുവാങ്ങിയത്. ഇവര്‍ക്കാര്‍ക്കും കേറിക്കിടക്കാന്‍ സ്വന്തമായി ഭൂമിയില്ല. ബന്ധുവീടുകളിലും കോളനികളിലുമായാണ് അന്തിയുറങ്ങിയിരുന്നത്. ഭൂമിയില്ലാത്തതിന്റെ വേദനയ്ക്ക് അറുതി തേടി ഇറങ്ങിയ സമരത്തിന്റെ ഓര്‍മ്മകള്‍ ചടങ്ങിനെത്തിയവര്‍ പരസ്പരം പങ്കുവെച്ചു. മര്‍ദനത്തിനൊപ്പം പട്ടിണിയും. കുടിവെള്ളം പോലും ലഭിക്കാത്ത ദിനങ്ങള്‍. എല്ലാം അതിജീവിച്ച് ഇവിടം വരെ എത്തുമ്പോള്‍ സന്തോഷമുണ്ടെന്ന് ഇവര്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!