ഗാര്‍ഡന്‍ ടില്ലര്‍ വിതരണം ചെയ്തു

0

 

കര്‍ഷക സംഘങ്ങള്‍ക്ക് ഗാര്‍ഡന്‍ ടില്ലര്‍ വിതരണം ചെയ്തു.കണിയാമ്പറ്റ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി 12 ഓളം കാര്‍ഷിക സംഘങ്ങള്‍ക്ക് നല്‍കുന്ന ഗാര്‍ഡന്‍ ടില്ലറിന്റെ വിതരണ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ നിര്‍വഹിച്ചു പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ക്കാട്ടി അധ്യക്ഷത വഹിച്ചു.കാര്‍ഷിക രംഗത്ത് കര്‍ഷകരെ സഹായിക്കുന്നതിനും യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് പനമരം ബ്ലോക്ക് പഞ്ചായത്തിലെ 5 ഗ്രാമപഞ്ചായത്തുകളിലെ ഗ്രൂപ്പുകള്‍ക്ക് ഗാര്‍ഡന്‍ ടില്ലര്‍ ഇത്തവണ നല്‍കിയിട്ടുള്ളത് ഇതിനായി പനമരം ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപയാണ് വകയിരുത്തിയത് ചടങ്ങില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാര്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമലരാമന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനു ജേക്കബ് ആരോഗ്യം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിത്യാ ബിജു കുമാര്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ സുമ ടീച്ചര്‍ ജെസ്സി ലസ്സി എ ഡി എ ബിനോയ് പള്ളിയറ രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!