ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ഇവിടെ എത്തുന്ന സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാനും വില്ലേജ് ഓഫീസുകള്‍ക്ക് കഴിയണമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. ജനങ്ങളുടെ വിശ്വാസം നേടിയെടുത്താല്‍ മാത്രമെ ഇത്തരം ഓഫീസുകള്‍ ജനസൗഹൃദ ഓഫീസുകള്‍ ആവുകയുള്ളുവെന്നും മന്ത്രി. ബത്തേരി കുപ്പാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബത്തേരി ഫയര്‍ലാന്റ്, സീക്കുന്ന് പ്രദേശങ്ങളിലെ ഭൂമിപ്രശ്നം സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കും എന്നും മന്ത്രി പറഞ്ഞു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എല്‍ സാബു, കൗണ്‍സിലര്‍ രാജേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.