വയനാട് മെഡിക്കല്‍ കോളേജ് പ്രസവ വിഭാഗത്തിന് ലക്ഷ്യ അംഗീകാരം

0

 

പ്രസവ ചികിത്സാ സൗകര്യങ്ങളിലെ മികവിന് വയനാട് മെഡിക്കല്‍ കോളേജിലെ പ്രസവവിഭാഗത്തിന് ദേശീയ ആരോഗ്യ ദൗത്യം ഏര്‍പ്പെടുത്തിയ ലക്ഷ്യ അംഗീകാരം ലഭിച്ചു. പ്രസവ മുറി സൗകര്യം, ആധുനിക ശസ്ത്രക്രിയ സൗകര്യം എന്നിവയില്‍ 95 % ലധികം സ്‌കോര്‍ നേടിയാണ് അംഗീകാരത്തിന് അര്‍ഹമായത്.

പ്രസവ ചികിത്സ, അണുബാധ കുറയ്ക്കല്‍, പ്രസവസമയത്തെ മെച്ചപ്പെട്ട സംരക്ഷണം പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി, ഓപ്പറേഷന്‍ തിയ്യറ്റേറുകളുടെ ഗുണനിലവരം എന്നിവയാണ് പരിഗണിച്ചത്.ഗുണഭോക്താക്കളുടെ സംതൃപ്തിക്കാണ് ലക്ഷ്യയില്‍ മുന്തിയ പരിഗണന നല്‍കുന്നത്. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന അന്തരാഷ്ട്ര നിലവാരമുള്ള സംവിധാനങ്ങളാണ് ലക്ഷ്യയിലൂടെ ഉദ്ദേശിക്കുന്നത്.
പ്രസവ സമയത്ത് ഭര്‍ത്താവിനെ അടുത്ത് നിര്‍ത്താന്‍ പോലുമുള്ള സൗകര്യങ്ങളാണ് പ്രസവമുറികളില്‍ സജ്ജീകരിച്ചിരിക്കുന്നത്. അതീതീവ്ര പരിചരണം ആവശ്യമായ ഗര്‍ഭിണികള്‍ക്ക് വെന്റിലേറ്റര്‍ സൗകര്യങ്ങളോട് കൂടിയ ഐ സി യു, ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ് എന്നിവയും ആശുപത്രികളില്‍ സജ്ജീകരിച്ചിരുന്നു. പുരസ്‌ക്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: പി ദിനീഷ് പറഞ്ഞു.
ലേബര്‍ റൂം ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനീഷേറ്റീവ് അംഗീകാരത്തിനായി ആവശ്യമായ സജജീകരണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വിദഗ്ദര്‍ അടങ്ങുന്ന സംഘത്തിന്റ പരിശോധന മുന്‍പ് പൂര്‍ത്തിയായിരുന്നു. വര്‍ഷങ്ങളായി ലക്ഷ്യ അംഗീകാരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പ്രസവ മുറി, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവിടങ്ങളില്‍ നടത്തിയിരുന്നു.സംസ്ഥാനത്ത് 8 ആശുപത്രികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!