പനമരത്ത് 7 പേര്‍ക്ക് പരിക്ക് തേനീച്ചയുടെ കുത്തേറ്റു

0

പനമരം സെന്റ് ജൂഡ് പള്ളിയില്‍ ആദ്യാകുര്‍ബാന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് തേനിച്ചയുടെ കുത്തേറ്റത്.പള്ളി ഓഡിറ്റോറിയത്തിന് സമീപത്തെ ഭൂപണയ ബാങ്ക് കെട്ടിടത്തിന്റെ പുറക് വശത്തെ തേനീച്ച കൂടില്‍ നിന്നാണ് തേനിച്ചകളെത്തിയത്.അഞ്ജന എന്ന പെണ്‍ക്കുട്ടിക്കാണ് ആദ്യം കുത്തേറ്റത്.കുട്ടിയെ രക്ഷിക്കുന്നതിനിടെ് പ്രകാശന്‍ , ശംസുദ്ധീന്‍ എന്നിവര്‍ക്ക് കുത്തേറ്റു. അഞ്ജനയെ കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.പ്രകാശന്‍,ശംസുദ്ധീന്‍ എന്നിവരെ പനമരം സി.എച്ച്‌സിയിലും,കുത്തേറ്റ ജോണിയെ പനമരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം

Leave A Reply

Your email address will not be published.

error: Content is protected !!