കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ചെന്നലോട് പുത്തന്‍പുരക്കല്‍ ഷൈജന്‍ എന്ന ദേവസ്യയുടെ വീട് കൃഷി മന്ത്രി പി.പ്രസാദ് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.വിവിധ പരിപാടികള്‍ക്കായി വയനാട്ടിലേക്ക് വന്ന മന്ത്രി ആദ്യം എത്തിയത് ചെന്നലോട് ദേവസ്യയുടെ വീട്ടിലാണ്.സി.പി.ഐ. പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ദേവസ്യ.18 ലക്ഷത്തോളം രൂപയുടെ കടബാധ്യതയെ തുടര്‍ന്നാണ് ദേവസ്യ ആത്മഹത്യ ചെയ്തത്. വേനല്‍ മഴയിലും കാറ്റിലും 600 ഓളം നേന്ത്രവാഴകള്‍ നശിച്ചിരുന്നു