കൃഷി മന്ത്രി പി.പ്രസാദ് നാളെ ജില്ലയില്‍.

0

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തുന്ന മൂന്ന് ദിവസത്തെ പുസ്തകോത്സവം കൃഷി മന്ത്രി നാളെ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും.പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പച്ചക്കറി-പുഷ്പകൃഷി എക്‌സലന്‍സ് സെന്റര്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാം നൂറ് ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് ഇന്‍ഡോ ഡച്ച് സംയുക്ത കര്‍മ്മ പദ്ധതിയായ പച്ചക്കറി- പുഷ്പകൃഷി മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നത് .താനൂര്‍ ബോട്ടപകടത്തെ തുടര്‍ന്ന് റവന്യൂ മന്ത്രി കെ.രാജന്റെ വയനാട് സന്ദര്‍ശനവും കല്‍പ്പറ്റയില്‍ നടക്കാനിരുന്ന പട്ടയമേളയും റദ്ദാക്കിയിരുന്നു. പട്ടയമേളയുടെ പുതിയ തിയതി പിന്നീട് നിശ്ചയിക്കുമെന്ന് റവന്യൂ വകുപ്പധികൃതര്‍ അറിയിച്ചു.ചെന്ന ലോട് കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീടും സന്ദര്‍ശിക്കും.

 

 

Leave A Reply

Your email address will not be published.

error: Content is protected !!