ചെക്ക്പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തിയ ഫീസ് പിന്‍വലിക്കണം

0

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന കേരള വാഹനങ്ങള്‍ക്കും തിരികെ വരുന്നവാഹനങ്ങള്‍ക്കും സംസ്ഥാന അതിര്‍ത്തി മൂലഹള്ള കക്കല്‍തൊണ്ടി ചെക്ക്പോസ്റ്റുകളില്‍ 20 രൂപവീതം ഫീസ് ഏര്‍പ്പെടുത്തിയത് പിന്‍വലിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബത്തേരി നഗരസഭ ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി. ഈ വിഷയത്തില്‍ സത്വരനടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയതായി ചെയര്‍മാന്‍ അറിയിച്ചു.

കര്‍ണാടേകതര വാഹനങ്ങളില്‍ നിന്നുമാണ് ഇത്തരത്തില്‍ ഫീസ് വാങ്ങുന്നത്. ഇത് കര്‍ണാടകയുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ക്ക് യാത്രചെയ്യുന്ന വയനാട്ടുകാര്‍ക്കുള്‍പ്പടെ വലിയബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടോം ജോസും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!