സാഹിത്യകാരന്‍ ഒ.കെ ജോണിക്ക് പുരസ്‌കാരം കൈമാറി

0

സുല്‍ത്താന്‍ബത്തേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗഹൃദ സാംസ്‌കാരികവേദിയുടെ അഞ്ചാമത സൗഹൃത സാഹിത്യ പുരസ്‌കാരം സാഹിത്യകാരന്‍ ഒ.കെ ജോണിക്ക് കൈമാറി.കാവേരിയൊടൊപ്പം എന്റെ് യാത്രകള്‍ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.പതിനയ്യായിരം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തില്‍ സാഹിത്യകാരി ഡോ. ഖദീജമുംതാസാണ് പുരസ്‌കാരം കൈമാറിയത്.പ്രൊഫ. ടി മോഹന്‍ബാബു ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ധനേഷ് ചീരാല്‍ അധ്യക്ഷനായി.എം.വി ശ്രേയാംസ്‌കുമാര്‍ മുഖ്യാതിഥി യായിരുന്നു.വിനയകുമാര്‍ അഴിപ്പുറത്ത്,ഡോ.പി.ബി സനോജ്,സി.വി ജോയ്,നിസി അഹമ്മദ്,കെ. ഗോപകുമാര്‍,കെ.പി സുരേഷ്,സി കസ്തൂരിഭായ് എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!