പെര്‍മിറ്റ് അനുവദിക്കാത്തതില്‍ പ്രതിഷേധം: 10ന് വില്ലേജ് ഓഫീസ് പടിക്കല്‍ ധര്‍ണ

0

മഞ്ഞപ്പാറ എസ്റ്റേറ്റ് ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാത്തതില്‍ പ്രതിഷേധം, ഈ മാസം പത്തിന് അമ്പലവയല്‍ വില്ലേജ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പെര്‍മിറ്റ് കിട്ടാത്തതിന് കാരണമായ വില്ലേജ് റെക്കോര്‍ഡുകള്‍ തോട്ടഭൂമി എന്നത് പുരയിടം എന്ന് തരം മാറ്റി ലഭിക്കുന്നതിനായി കളക്ടര്‍ക്ക് നിവേദനം നല്‍കി. ഇതേ തുടര്‍ന്ന് നടന്ന യോഗത്തില്‍ 1970 നു മുമ്പ് കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തടസ്സം ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായി തീരുമാനപ്രകാരമുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്ക് നയത്തിനെതിരെയാണ് മഞ്ഞപ്പാറ എസ്റ്റേറ്റ് ഭൂമിയില്‍ താമസിക്കുന്ന 500 ല്‍ അധികം കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വില്ലേജ് ഓഫീസ് ധര്‍ണ എന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. പി എസ് അബ്രഹാം, പിയു സെബാസ്റ്റ്യന്‍, കെ കെ വിജയകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!