ആചാരം തകര്‍ത്ത് വര്‍ഗീയത പടര്‍ത്താന്‍ പിണറായി ശ്രമിക്കുന്നു- കെ മുരളീധരന്‍
ശബരിമലയിലെ ആചാരം തകര്‍ത്ത് ജാതീയമായ് വര്‍ഗീയത പടര്‍ത്താന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് എം.എല്‍.എ കെ മുരളീധരന്‍. തിരുനെല്ലി മണ്ഡലം കോണ്‍ഗ്രസ് ഐ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സി.പി.എമ്മില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ നിലവിലെ ആചാരം നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ് കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയതെന്നും മുളീധരന്‍ പറഞ്ഞു. സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം 12 പേരാണ് രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. എ.ഐ.സി.സി അംഗം പി.കെ ജയലക്ഷമി, എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.