മാവോയിസ്റ്റ് പോസ്റ്ററുകള്‍ക്കെതിരെ പോസ്റ്ററുകള്‍
തലപ്പുഴ തവിഞ്ഞാല്‍ 44 ബസ്റ്റോപ്പില്‍ പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് പോസ്റ്ററുകള്‍ക്കെതിരെ ഡെമോക്രാറ്റിക് പ്രൊട്ടക്ഷന്‍ മൂവ്മെന്റിന്റെ പേരില്‍ പോസ്റ്ററുകള്‍. സഹകരണ ബാങ്ക് ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെയാണ് ഇപ്പോള്‍ ഡി.പി.എം ന്റെ പോസ്റ്ററുകള്‍. ജനാധിപത്യത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങള്‍ക്കറിയാം അതിന് മാവോയിസ്റ്റുകളുടെ പിന്തുണ ആവശ്യമില്ല, ആയുധ വിപ്ലവ വാദികള്‍ ജനാധിപത്യത്തിന്റെ ശത്രുക്കള്‍ എന്നിങ്ങനെയുള്ള പോസ്റ്ററുകളാണ് ഡി.പി.എം ന്റെ പേരില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.