മന്ത്രി ഇ. ചന്ദ്രശേഖരനു നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

0

കല്‍പ്പറ്റ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ എത്തിയ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ കരിങ്കൊടി. ബത്തേരിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് കരിങ്കൊടി കാണിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് സംഭവം. കല്‍പ്പറ്റയില്‍ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള പട്ടയവിതരണത്തിനായി എത്തിയ മന്ത്രിക്കുനേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ജില്ലാ സെക്രട്ടറി ആനന്ദകുമാര്‍ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!