നഗരത്തിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്ത് തുടങ്ങി.
മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിലാണ് ഹൈക്കോടതി വിധിയുടെ കൂടി പശ്ചാത്തലത്തില്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത്.വാഹന യാത്രക്കാര്‍ക്ക് കാഴ്ച മറക്കുന്നവ, അനുമതിയില്ലാതെ സ്ഥാപിച്ച ബോര്‍ഡുകള്‍, നിരോധിക്കപ്പെട്ട ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ഗതാഗത തടസ്സത്തിനും, കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിടിക്കുന്നവ എന്നീ ബോര്‍ഡുകളാണ് നീക്കം ചെയ്തത്.മലയോര ഹൈവേ റോഡ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായിരുന്നു നടപടികള്‍.ക്ലീന്‍ സിറ്റി മാനേജര്‍ ശശി നടുവിലാങ്കണ്ടിയില്‍, പൂബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ര്‍ കെ എം പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.