വയനാട് വന്യജീവി സങ്കേതത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 45 വയസ്സുള്ള കൊമ്പന്റെ ജഢം ബത്തേരി റെയിഞ്ചില്‍ നായ്‌ക്കെട്ടി സെക്ഷനില്‍പെടുന വെള്ളക്കോട് വയല്‍ വനമേഖലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പ്രായം മൂലമുള്ള അവശതകളോ കാട്ടാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടിലിനെ തുടര്‍ന്നോ ആകാം മരണമെന്നാണ് നിഗമനം. വാച്ചര്‍മാരാണ് ജഡം കണ്ടത്.ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സത്യന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ജഡം സംസ്‌കരിച്ചു. അസിസ്റ്റന്റ് വൈല്‍ ഡ് ലൈഫ് വാര്‍ഡന്‍ എസ്. രഞ്ജിത്കുമാര്‍, ഫോറസ്റ്റര്‍ വി. രാഘവന്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ വനംവകുപ്പിന്റെ കൊമ്പ് ശേഖരണത്തിലേക്കു മാറ്റി.
Sign in
Sign in
Recover your password.
A password will be e-mailed to you.