മാരകമയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികളടക്കം 4 പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ വീട്ടില്‍ ഫിറോസ് ഖാന്‍ (31), പാഠപ്പുറം അരക്കിണര്‍ മിഥുന്‍ നിവാസ് പി.കെ യൂസഫലി (26), ഇയ്യാളുടെ ഭാര്യ മാന്തോട്ടം വടക്കന്‍ കണ്ടി ആയിഷ നിഹാല ( 22), കണ്ണൂര്‍ കക്കാട് പറയിലകത്ത് പി.നദീര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
ബത്തേരി എസ്.ഐ സി.എം സാബുവും സംഘവും ജില്ലാ പൊലിസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ഇവര്‍ പിടിയിലായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് 156 ഗ്രാം എം ഡി എം എ കണ്ടെടുത്തു.ബംഗളൂരില്‍ നിന്നും കോഴിക്കോട് ഭാഗത്ത് വില്‍പ്പനക്കായി കൊണ്ടുപോകുകയാണെന്നാണ് ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞെതെന്നാണ് പൊലിസ് അറിയിച്ചു. കാറിന്റെ മുകള്‍ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ. മയക്കുമരുന്ന് ചില്ലറ വില്‍പ്പനക്കായി ഉപയോഗിക്കുന്ന ത്രാസും, കവറുകളും, മറ്റ് ഉപകരണങ്ങളും എയര്‍ പിസ്റ്റളും സംഘത്തില്‍ നിന്നും പിടികൂടിയിട്ടുണ്ട്. എഎസ്‌ഐ കെ.ടി മാത്യു, സിപിഒ മാരായ മുരളീധരന്‍, അനില്‍കുമാര്‍, വുമണ്‍ സിപിഒ ഫൗസിയ, സജ്‌ന, ഡ്രൈവര്‍ എസ് സിപിഒ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.