ജനജീവിതം ദുരിതത്തിലാക്കി മാലിന്യസംസ്‌കരണ പ്ലാന്റ്.സമരവുമായി നാട്ടുകാര്‍.മുട്ടില്‍ കൊളവയലിലാണ് ജന ജീവിതത്തിന് ഭീഷണിയായി മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ദുര്‍ഗന്ധം പരക്കുന്നതിനാല്‍ ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കുന്നില്ലെന്നും പരിഹാരം കാണുംവരെ സമരം തുടരുമെന്നും ജനകീയ കൂട്ടായ്മ.
മുട്ടില്‍ കൊളവയലില്‍ മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് ജന ജീവിതത്തെ വലയ്ക്കുകയാണ്. പ്ലാന്റിനടുത്തുള്ള വീടുകളില്‍ നിന്നും കേവലം 75 മീറ്ററും പുഴയില്‍നിന്ന് 10 മീറ്ററും മാത്രം വ്യത്യാസത്തിലാണ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്. രൂക്ഷമായ ദുര്‍ഗന്ധം പരക്കുന്നതും,കിണറും പുഴയും മലിനമാകുന്നതും മാറാരോഗങ്ങളെ വിളിച്ചു വരുത്തുന്നു. ജനജീവിതത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന ഉറപ്പിന്‍ മേലാണ് പ്ലാന്റ് സ്ഥാപിക്കാന്‍ ജനങ്ങള്‍ സഹകരിച്ചതെന്നും പാന്റിന്റെ ഈ നിലയിലുള്ള പ്രവര്‍ത്തനം മനുഷ്യജീവന് ഭീഷണിയാണെന്നും കൃത്യമായ പരിഹാരം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.