അത്തിമരം വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

0

ബീനാച്ചി പനമരം റൂട്ടിലെ അമ്മായി കവലയില്‍ റോഡരികിലുള്ള അത്തിമരം വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. മരത്തിന്റെ കായ് പഴുത്ത് റോഡിലേക്ക് വീഴാന്‍ തുടങ്ങിയതോടെ നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടാകുന്നത്.കഴിഞ്ഞ രാത്രി പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക് പറ്റിയതാണ് അപകട പരമ്പരയില്‍ അവസാനത്തേത് .മരം മുറിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

 

മരം മുറിച്ചു നീക്കുന്നതിന് ആവശ്യമായ നടപടികള്‍വൈകുന്നതോടെ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.വാഹനം കയറി റോഡില്‍ പരക്കുന്ന കായ്കളുടെ വഴുപ്പ് നിറഞ്ഞനീരില്‍ ടയറുകള്‍ കയറുന്നതോടെ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടക്ക് ചെറുതും വലുതുമായി നിരവധി അപകടങ്ങള്‍ ഇവിടെ നടന്നു.കഴിഞ്ഞ രാത്രി നടന്ന അപകടത്തിന് ശേഷം ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി റോഡ് കഴുകിയതിന്
ശേഷമാണ് വാഹനങ്ങള്‍ കടന്ന് പോയത് . നാട്ടുകാര്‍ നിരവധി പരാതികള്‍ പൊതുമരാമത്ത് വകുപ്പിനും , കിഫ്ബിക്കും നല്കിയെങ്കിലും
മരം മുറിച്ച് നീക്കാന്‍ നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു . ഇനിയൊരു അപകടത്തിന് ഇടനല്കാതെ മരം മുറിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

 

Leave A Reply

Your email address will not be published.

error: Content is protected !!