ചോളകൃഷി ശ്രദ്ധേയമാകുന്നു

0

ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി പുല്‍പ്പള്ളി ക്ഷീര സംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകരുടെ സഹകരണത്തോടെ ആരംഭിച്ച ചോളകൃഷി ശ്രദ്ധേയമാകുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തില്‍ അഞ്ചേക്കര്‍ സ്ഥലത്ത് ആരംഭിച്ച ചോളകൃഷിയാണ് വിജയകരമായിരിക്കുന്നത്.പുല്‍പ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് കൃഷി ചെയ്യുന്നത്. കാലി തീറ്റ വില കുതിച്ചുയരുമ്പോള്‍ കര്‍ഷകര്‍ക്ക് സഹായകമാകുന്ന രീതിയിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത് .കാലിത്തീറ്റയില്‍ ചേര്‍ക്കുന്ന പ്രധാന അസംസ്‌കൃത വസ്തുവായ ചോളത്തിന് സാധാരണ കര്‍ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത് .അടുത്തഘട്ടത്തില്‍ കൂടുതല്‍ ഇടങ്ങളില്‍ കൃഷി ആരംഭിക്കാനാണ് തീരുമാനം. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ചോളം കേരള ഫീഡ്‌സ് ഏറ്റെടുത്ത് ന്യായവിലയും നല്‍കും. ജില്ലയില്‍ ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്ന ഏക ക്ഷീര സംഘം പുല്‍പ്പള്ളിയിലേതാണെന്ന് സംഘം പ്രസിഡണ്ട് ബൈജു നമ്പിക്കൊല്ലിപറഞ്ഞു

 

Leave A Reply

Your email address will not be published.

error: Content is protected !!