വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ അനുവദിക്കില്ല

0

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ്. ജില്ലാ പ്രസിഡന്റായി ചുമതല ഏറ്റെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗോകുല്‍ദാസ്. ഡിസിസി ഓഫീസില്‍ ചേര്‍ന്ന ചുമതല ഏറ്റെടുക്കല്‍ ചടങ്ങ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ചുമതല ഒഴിഞ്ഞ ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അധ്യക്ഷനായിരുന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ ശക്തമായ സമര പരമ്പരകള്‍ക്ക് കെഎസ്‌യുവിന്റെ പുതിയ കമ്മിറ്റി നേതൃത്വം കൊടുക്കുമെന്ന് അലോഷ്യസ് കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം, കെ ഇ വിനയന്‍, എന്‍ എസ് നുസൂര്‍, സംഷാദ് മരക്കാര്‍, എംഎ ജോസഫ്, ടിജെ ഐസക്, ഗോകുല്‍ദാസ് കോട്ടയില്‍,കെ എസ് യു സംസ്ഥാന ഭാരവാഹികളായ ആന്‍ സെബാസ്റ്റ്യന്‍, അര്‍ജുന്‍ കട്ടയാട്ട്, അജാസ് കുഴല്‍മന്നം, ഫര്‍ഹാന്‍ മുണ്ടേരി, സനൂജ് കുറുവട്ടൂര്‍, ആനന്ദ് കെ, ബേസില്‍ പറകുടി, സുശോബ് മാനന്തവാടി, ലയണല്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!