കടമാന്‍തോട് പദ്ധതി ഭൂതല സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം: ശാസ്ത്രസാഹിത്യ പരിഷത്ത് പുല്‍പ്പള്ളി

0

മുള്ളന്‍കൊല്ലി,പുല്‍പ്പള്ളി പഞ്ചായത്തുകളിലെ വരള്‍ച്ച പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് പ്രദേശത്തെ പ്രധാന നീര്‍ച്ചാലുകളായ കടമാന്‍തോട്, മണിപ്പുഴ, കന്നാരം പുഴ, മുദ്ദള്ളിത്തോട്, ഗൃഹന്നൂര്‍ തോട് എന്നിവയില്‍ ദശാംശം മൂന്ന് ടി.എം.സി ജലം സംഭരിക്കാന്‍ കഴിയുന്ന ചെറു ജലാശയങ്ങള്‍ നിര്‍മ്മിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പുല്‍പ്പള്ളി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.കടമാന്‍തോട്ടിലെ നിര്‍ദ്ദിഷ്ട പദ്ധതിയുടെ ഭൂതല സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും സമ്മേളനം. ജില്ല സെക്രട്ടറി ബിജോ പോള്‍ ഉദ്ഘാടനം ചെയ്തു.

 

വനങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശമായ ഈ മേഖലയിലെ പുല്‍പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം ഉടന്‍ ആരംഭിക്കണം.കൂടാതെ മുള്ളന്‍കൊല്ലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മൂന്നുദിവസം ഉച്ചവരെ മാത്രമേ ഒ.പി പ്രവര്‍ത്തിക്കുന്നുള്ളൂ. ആദിവാസികളുടേയും സാധാരണക്കാരുടേയും ഏക ആശ്രയമായ മുള്ളന്‍കൊല്ലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഒ.പി. പ്രവര്‍ത്തിപ്പിക്കതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പരിഷത്ത് പുല്പള്ളി മേഖല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി ഒ.റ്റി.ശ്രീനിവാസന്‍ പ്രസിഡന്റ്,ഉഷാ ബേബി-വൈസ്.പ്രസിഡന്റ്,സി.എം.ജോസഫ് – സെക്രട്ടറി
ബിനു ടി.കെ.ജോ. സെ.,ജമുന .ജി ട്രഷറര്‍,പുല്‍പ്പള്ളി കോ ഓപ്പറേറ്റീവ് കോളേജില്‍ ചേര്‍ന്നസമ്മേളനത്തില്‍ പ്രസിഡന്റ് വി.എസ്.ചാക്കോ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പി. യു. മര്‍ക്കോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ബിജോ പോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.സി – ജി.ജയപ്രകാശ്, എം.എം.ടോമി, എ.യു.ജോര്‍ജ്, പി.സി.മാത്യൂ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!