എരിയപ്പള്ളിയിലെ കടുവ ആക്രമണത്തില്‍ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രശ്‌നക്കാരനായ കടുവയെ കൂട് വെച്ച് പിടികൂടണമെന്നും സി.പിഐ (എം) പുല്‍പ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസമാണ് കടുവ പശുകിടാവിനെ കൊന്ന് ഭക്ഷിച്ചത്.ഏതാനും മാസങ്ങള്‍ക്ക് മുന്‍പും ഈ മേഖലയിലും സമീപ പ്രദേശങ്ങളിലും കടുവ എത്തിയിരിന്നു.കഴിഞ്ഞ ദിവസം ആടികൊല്ലിയില്‍ കണ്ട കടുവ തന്നെയാണ് പാലമൂല-എരിയപ്പള്ളി മേഖലയില്‍ എത്തിയതന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്.പശുക്കിടാവിനെ നഷ്ടപ്പെട്ട ക്ഷീര കര്‍ഷകത് മതിയായ നഷ്ട പരിഹാരം നല്‍കുന്ന തിനും ജനങ്ങളുടെ ആശങ്കയകറ്റാനും അടിയന്തര നടപടി സ്വീകരിക്കേണ്ടന്ന വനം വകുപ്പ് മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പ്രദേശത്ത് നൈറ്റ് പെട്രോളിംഗ് ശക്തിപ്പെടുത്താനുള്ള നടപടിയും സ്വീകരിക്കണം.പി ജെ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. എം എസ് സുരേഷ് ബാബു, സജി മാത്യു, പ്രകാശ് ഗഗാറിന്‍, ബിന്ദു പ്രകാശ് എന്നിവര്‍ സംസാരിച്ചു