ലീസ് ഭൂമിക്ക് പട്ടയം നല്‍കണമെന്ന ആവശ്യം ന്യായം:എം സ്വരാജ്

0

ലീസ് കര്‍ഷകര്‍ക്ക് കൈവശഭൂമിക്ക് പട്ടയം ലഭിക്കണം എന്ന ആവശ്യമുയര്‍ത്താനുള്ള എല്ലാഅര്‍ഹതയും ന്യായയവുമുണ്ടെന്നും കര്‍ഷക സംഘം സംസ്ഥാന വൈസ്പ്രസിഡണ്ട് എം സ്വരാജ്. ലീസ് ഭൂമി നിയമാനുസൃതം പതിച്ചുനല്‍കണമെന്ന ആവശ്യമുന്നയിച്ചുള്ള സമരവുമായി രംഗത്തുവരണമെന്നും കര്‍ഷകരുടെ ആവശ്യം ന്യായമുള്ളതാണന്നും അദ്ദേഹം പറഞ്ഞു. നൂല്‍പ്പുഴ നായ്ക്കെട്ടിയില്‍ ലീസ് കര്‍ഷകരുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം സ്വരാജ്.കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം അനുവദിച്ച ചരിത്രം പരിശോധിച്ചാല്‍ ലീസ് കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കണമെന്ന ആവശ്യമുയര്‍്ത്താനുള്ള എല്ലാഅര്‍ഹതയുമുണ്ട്. അതിനായി അനുഭവിച്ചവന്ന കാര്‍ഷിക ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നും നിര്‍മ്മാണത്തിനുള്ള തടസം നീക്കിതരണമെന്നും ലീസ് തുക വീണ്ടും സ്വകീരിക്കണമെന്നുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ലീസ് ഭൂമി നിയമാനുസൃതം പതിച്ചുനല്‍കണമെന്നുള്ള ആവശ്യം മുന്നോട്ട് വെക്കണം. ഈ ആവശ്യം ഉന്നയിച്ച് സമരവുമായി മുന്നോട്ട് വന്നാല്‍ സര്‍ക്കാറിന്റെയും വകുപ്പിന്റെയും മുന്നില്‍ സമ്മര്‍ദ്ധം ചെലുത്തണം. ഈ ആവശ്യം ഉടനെ തന്നെ അംഗീകരിച്ചില്ലെങ്കിലും ഘട്ടംഘട്ടമായെങ്കിലും അംഗീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സി എന്‍ രവി അധ്യക്ഷനായി. സിപിഐഎം ജില്ലാസെക്രട്ടറി പി ഗഗാറിന്‍, വി വി ബേബി, പി ആര്‍ ജയപ്രകാശ്, സി ജി പ്രത്യൂഷ്, എ വി ജയന്‍, ശ്രീജന്‍, ബേബി വര്‍ഗീസ്, സി അസൈനാര്‍, ലതാശശി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!