ജില്ലയില്‍ ആധുനിക സാങ്കേതിവിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ സര്‍വ്വേ തുടങ്ങി. ആദ്യഘട്ടത്തില്‍ എട്ട് വില്ലേജുകളിലാണ് സര്‍വ്വേ വാളാട് ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സര്‍വ്വേ വില്ലേജാവും. ജനപങ്കാളിത്ത ഭൂരേഖ വിവരശേഖരണത്തെക്കുറിച്ച് പൊതു ജനങ്ങള്‍ക്കറിയാന്‍ എന്റെ കേരളം പ്രദര്‍ശന മേളയില്‍ അവസരവുമൊരുക്കിയിട്ടുണ്ട്.കേരളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമാകുമ്പോള്‍ പൊതുജനങ്ങള്‍ക്ക് നിത്യേന ആശ്രയിക്കുന്ന റവന്യൂ ആന്റ് സര്‍വ്വേ വകുപ്പും സമ്പൂര്‍ണ്ണമായി ഡിജിറ്റലാവുകയാണ്. കല്‍പ്പറ്റയിലെ എസ്‌കെ.എം.ജെ. സ്‌കൂള്‍ ഗ്രൗണ്ടിലെ എന്റെ കേരളം പ്രദര്‍ശന കാണുന്നതിനിടയിലും നമ്മുടെ ഭൂമി പ്രശ്‌നങ്ങളും റവന്യൂ വകുപ്പില്‍ നിന്നുള്ള സേവനങ്ങളും കൈയ്യിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ വഴി എല്ലാം സാധ്യമാകും.പഴയ കാലഘട്ടത്തിലെ കാലയളവില്‍ നിന്ന് ഏറ്റവും ആധുനികമായ റോബോട്ടിക് സര്‍വ്വേ വരെയുള്ള രീതികള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. വയനാട്ടില്‍ ആദ്യ ഘട്ടത്തില്‍ എട്ട് വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വ്വേ ആദ്യം നടക്കുന്നത്. ഇതില്‍ മാനന്തവാടി താലൂക്കിലെ വാളാട് ജില്ലയിലെ ആദ്യ സമ്പുര്‍ണ്ണ ഡിജിറ്റല്‍ സര്‍വ്വേ വില്ലേജാകും.
Sign in
Sign in
Recover your password.
A password will be e-mailed to you.