ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

0

ഒന്നരകിലയോളം കഞ്ചാവുമായി യുവാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ബത്തേരി ചെതലയം പുകലമാളം സ്വദേശി തൈ തൊടിവീട്ടില്‍ മുത്തലിബ് (30) ആണ് പിടിയിലായത്. ബത്തേരി കല്ലു വയലില്‍ ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് മുത്തലിബിനെ പൊലിസ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്നും 1. 450 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എതിരെ വന്ന ബൈക്കുമായി മുത്തലിബ് സഞ്ചരിച്ച കാര്‍ തട്ടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!