കര്‍പ്പൂരക്കാടില്‍ തീപിടുത്തം

0

മേപ്പാടി നെടുമ്പാല ടൗണിനോട് ചേര്‍ന്നുള്ള കര്‍പ്പൂരക്കാടില്‍ തീപിടുത്തം. ഉച്ചക്ക് 1 മണിയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കല്‍പ്പറ്റയില്‍ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുന്നത് ഒഴിവായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.2 മണിയാകുമ്പോഴേക്കും അഗ്‌നി ശമന സേന തീ പൂര്‍ണ്ണമായും അണച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!