പൊഴുതന ഗ്രാമപഞ്ചായത്തില്‍ 300ല്‍ പരം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കനകമല കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി . വീടുകളില്‍ വെള്ളം എത്താതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് പൈപ്പുകള്‍ മുറിച്ചിട്ട നിലയില്‍ കണ്ടത്.കുറിച്ച്യാര്‍മല എസ്റ്റേറ്റിനുള്ളില്‍ 18 ഓളം ഇടങ്ങളില്‍ പൈപ്പുകള്‍ വെട്ടി നശിപ്പിച്ചിട്ടുണ്ട്.വൈത്തിരി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.വന്യമൃഗശല്യം രൂക്ഷമായ ഈ പ്രദേശത്ത് കുടിവെള്ള വിതരണം ഏറെ പ്രയാസമാണ്. കടുത്ത വേനലില്‍ നാട് വരള്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ ഇത്തരത്തില്‍ കുടിവെള്ളം മുട്ടിക്കുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.