ജനവാസകേന്ദ്രത്തില്‍ കാട്ടാനയുടെ താണ്ഡവം

0

മൂലങ്കാവ് കാപ്പിസ്റ്റോര്‍ കാരശ്ശേരി പ്രദേശങ്ങളിലാണ് കാട്ടാന കൃഷിനാശം വരുത്തിയത്. പ്രദേശവാസികളായ കടമ്പക്കാട്ട് കുര്യാക്കോസ്, ജോര്‍ജ്ജ്, ബേബി, ബെന്നി എന്നിവരുടെ തെങ്ങ്, വാഴ, തീറ്റപ്പുല്ല്, കവുങ്ങ് തുടങ്ങിയവയാണ് നശിപ്പിച്ചത്. വനാതിര്‍ത്തിയിലെ കിടങ്ങും ഫെന്‍സിങും തകര്‍ത്താണ് കാട്ടാന ജനവാസകേന്ദ്രത്തിലെത്തിയത്. കൃഷിയിടങ്ങള്‍ക്കുചുറ്റും കര്‍ഷകര്‍ തീര്‍ത്ത ഫെന്‍സിങ്ങും കാട്ടാന തകര്‍ത്തു. കായ്ഫലമുള്ള നാല് തെങ്ങുകളാണ് കാട്ടാനയുടെ താണ്ഡവത്തില്‍ നിലംപതിച്ചത്.

ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്ത് കാട്ടാനഇറങ്ങിയതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്.രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍പോലും ആളുകള്‍ ഭയപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപെടുത്തി കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!