മുത്തങ്ങയില്‍ ഓടുന്ന കാറിനു മുകളിലേക്ക് പുള്ളിമാന്‍ ചാടി. കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്. കര്‍ണാടക സ്വദേശികളായ 2 യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരെ കല്ലൂര്‍ നിരപ്പത്ത് ആശുപത്രിയിലേക്ക് മാറ്റി. കാറിന്റെ ഗ്ലാസിനു മുകളിലേക്ക് ചാടിയ മാന്‍ ചാവുകയും ചെയ്തു. ചില്ല് തകര്‍ന്ന് മാന്‍ കാറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ മൈസൂരു ഭാഗത്തു നിന്ന് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറില്‍ പരിക്കേറ്റവരുടെ ബന്ധുക്കളും ഉണ്ടായിരുന്നു. ദേശീയ പാത 766ല്‍ തകരപ്പാടിക്കും പൊന്‍കുഴി ക്ഷേത്രത്തിനും ഇടയിലാണ് അപകടം. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.