പാപപരിഹാരയാത്രയില്‍ ഭീമന്‍ കുരിശുമായി യുവാക്കള്‍

0

യേശുക്രിസ്തുവിന്റെ പീഢാസഹനത്തിന്റെയും രക്ഷാകരമായ കുരിശു മരണത്തിന്റെയും സ്മരണകളില്‍ ഭീമന്‍ കുരിശുമായി യുവാക്കള്‍. മാനന്തവാടി മുതിരേരി ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍ ദുഃഖവെള്ളിയോടനുബന്ധിച്ച് നടത്തിയ പാപപരിഹാരയാത്രയിലാണ് 400 കിലോ ഭാരമുള്ള മരകുരിശുമായി കെസിവൈഎം നേതൃത്വത്തില്‍ കെസിവൈഎം അംഗങ്ങളും യുവജനങ്ങളും വിശ്വാസികളും പങ്കെടുത്തത്.
ദേവാലയത്തിന്റെ മുന്നിലെ കുരിശടിയില്‍ നിന്നും രാവിലെ 9 മണിക്ക് ആരംഭിച്ച പാപപരിഹാരയാത്ര മലമുകളില്‍ 12 മണിക്കാണ് സമാപിച്ചത്.

ഫാ.റ്റിനോ പാമ്പയ്ക്കല്‍ (ഇടഠ) മലമുകളില്‍ സന്ദേശം നല്‍കി. കുരിശിന്റെ വഴിക്ക് ശേഷം നേര്‍ച്ച കഞ്ഞി വിതരണം നടത്തി. ഇടവക വികാരി ഫാ.വിന്‍സന്റ് കൊരട്ടി പറമ്പില്‍, സിസ്റ്റര്‍ ബിനെറ്റ്, സിസ്റ്റര്‍ പ്രേമ, സിസ്റ്റര്‍ ആന്‍സി, കെസിവൈഎം പ്രസിണ്ട് അതുല്‍, സെക്രട്ടറി സോണി, കൈക്കാരന്‍ന്മാരായ തങ്കച്ചന്‍ പാറയില്‍, അപ്പച്ചന്‍ മടത്തിപറമ്പില്‍, ബേബി എറുമഗലത്ത്, ഷാജി കപ്പലമാക്കല്‍, ഷിബു കണ്ടത്തില്‍, സന്തോഷ് കൈതമറ്റം എന്നിവര്‍ നേതൃത്വം നല്‍കി. കുരിശടിയില്‍ പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലി മുന്നേറിയ കാല്‍വരി യാത്രയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!