- Advertisement -

- Advertisement -

ഇന്ന് ലോക ആരോഗ്യ ദിനം

0

ഇന്ന് ലോക ആരോഗ്യദിനം. ലോകാരോഗ്യസംഘടന നിലവില്‍ വന്നിട്ട് എഴുപത്തി അഞ്ച് വര്‍ഷം.ആഗോളതലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്രകൃതിക്ഷോഭങ്ങളും പകര്‍ച്ചവ്യാധികളും പ്രതിരോധിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ലോകം മുഴുവനുമുള്ള ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുകയാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും ആരോഗ്യകരമായ ജീവിതം എന്നതാണ് ഇത്തവണത്തെ പ്രമേയം.
വ്യക്തികളുടെ ആരോഗ്യത്തിന്റെ ഗുണനിലവാരം എന്നത് ജീവിതസാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ എബോള, സാര്‍സ് വൈറസ് തുടങ്ങിയ ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ പ്രതിസന്ധിയാകുന്നു. ഇതിനൊരു പരിഹാരം കാണേണ്ടതുണ്ട്. അതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. ആരോഗ്യരംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ച കാലത്താണ് മറ്റൊരു ആരോഗ്യദിനം കൂടി വന്നെത്തുന്നത്. ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’; ഇന്ന് ലോകാരോഗ്യ ദിനം’നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.
ലോകാരോഗ്യ സംഘടന 1948 ല്‍ ആദ്യത്തെ ആരോഗ്യ അസംബ്ലിയില്‍ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ല്‍ ആചരിക്കുകയും ചെയ്തു. ഭൂമിയും പ്രകൃതിയും മലിനമാക്കപ്പെടുമ്പോള്‍ ശ്വാസകോശരോഗങ്ങള്‍, ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കുമെന്നുള്ളത് ശാസ്ത്രീയമായി തന്നെ പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.1948 ഏപ്രില്‍ 7-ന് പ്രാബല്യത്തില്‍ വന്ന ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ ഔദ്യോഗിക പ്രവര്‍ത്തനങ്ങളിലൊന്നാണ് ലോകാരോഗ്യ ദിനം. ആദ്യത്തെ ലോകാരോഗ്യ ദിനം 1949 ജൂലൈ 22-ന് ആചരിച്ചു, പിന്നീട് തീയതി ഏപ്രില്‍ 7-ലേക്ക് മാറ്റി. 1945 ല്‍ ഐക്യരാഷ്ട്ര സമ്മേളനത്തില്‍ നടന്ന ലോകാരോഗ്യ സംഘടനയുടെ സൃഷ്ടി നോക്കേണ്ടത് പ്രധാനമാണ്. ആരോഗ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം പ്രതിജ്ഞാബദ്ധമായ ഒരു പുതിയ സ്വതന്ത്ര സംഘടന സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രമേയം പാസാക്കി. 1948 ഏപ്രില്‍ 7 ന് ലോകാരോഗ്യ സംഘടന ആരംഭിക്കുന്നതിനുള്ള കരാറില്‍ 61 രാജ്യങ്ങള്‍ ഒപ്പുവച്ചു.ലോകമെമ്പാടുമുള്ള ആളുകളെ അലട്ടുന്ന നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വര്‍ഷവും ലോകാരോഗ്യ ദിനം ആഘോഷിക്കുന്നത്. ആളുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുള്ള അവസരമായും ഈ ദിനം ആചരിച്ച് വരുന്നു.

 

Leave A Reply

Your email address will not be published.

You cannot copy content of this page