ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

0

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.മാനവകുലത്തിന്റെ പാപ പരിഹാരത്തിന് വേണ്ടി പീഡകള്‍ സഹിച്ചു കുരിശ് മരണം ഏറ്റുവാങ്ങേണ്ടി വന്ന യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ സ്മരണയില്‍,ദേവാലയങ്ങളില്‍ കുരിശിന്റെ വഴി ,പീഡാനുഭവത്തിന്റെ തിരുകര്‍മ്മങ്ങള്‍ ക്രൂശിത രൂപം വണങ്ങല്‍ എന്നിവ നടന്നു.നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ ദു:ഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ഫ്രിസ്റ്റ് ഫാ: ജോസ് മേച്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു .തുടര്‍ന്ന് നടവയല്‍ ദേവാലയത്തില്‍ നിന്നും നെയ്ക്കുപ്പ തെരസ മൗണ്ടിലേക്ക് നടത്തിയ കുരിശിന്റെ വഴിക്ക് ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു . യേശുവിന്റെ പീഡാസഹനത്തിന്റെ 14 സ്ഥലങ്ങളുടെ ദൃശ്യാവിഷ്‌കാരവും ഉണ്ടായിരുന്നു.ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും പ്രധാന ദിനങ്ങളിലെ ഒന്നാണ് ദുഃഖ വെള്ളി ആചരണം. യേശുക്രിസ്തു മാനവരാശിയുടെ പാപങ്ങള്‍ ഏറ്റുവാങ്ങി കാല്‍വരിയില്‍ കുരിശു മരണം ഏറ്റു വാങ്ങിയതിന്റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും. കുരിശിന്റെ വഴിയും നടത്തി .തുടര്‍ന്ന്ക്രൂശിതരൂപം വണങ്ങല്‍ , നേര്‍ച്ച ഭക്ഷണം തുടങ്ങിയ തിരുകര്‍മ്മങ്ങളും നടത്തി , അസിസ്റ്റന്റ് വികാരിമാരായ ഫാ: അമല്‍ കൊടുകപള്ളില്‍ ,ഫാ: അനൂപ് കോച്ചേരിയില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികത്വംവഹിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!