യാത്രയയപ്പ് നടത്തി

0

ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന കെ.സി.ജോര്‍ജ്, ട്രാന്‍സ്ഫറായി പോകുന്ന ജയദാസന്‍ യു.എസ് എന്നിവര്‍ക്കുള്ള യാത്രയയപ്പ് നടത്തി. പി.ടി.എ യും സ്റ്റാഫ് കണ്‍സിലും സംയുക്തമായാണ് യാത്രയയപ്പ് നടത്തിയത്. ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.എന്‍.സുശീല നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഗിരീഷ് കുമാര്‍ ജി.ജി. അധ്യക്ഷത വഹിച്ചു. കവിയും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമായ പി.സി.മജീദ് മുഖ്യ പ്രഭാഷണം നടത്തി.

സ്‌കൂളില്‍ നിന്ന് പിരിഞ്ഞ് പോകുന്നവര്‍ക്കുള്ള ഉപഹാരം വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടം നല്‍കി. വിവിധ മേഖലകളില്‍ പ്രതിഭകളായ കുട്ടികള്‍ക്കുള്ള സമ്മാനദാനം ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സി.കെ.പവിത്രന്‍ നിര്‍വ്വഹിച്ചു. ജനപ്രതിനിധികളായ സുധ നടരാജന്‍, ജിസ്‌റ മുനീര്‍, പ്രിന്‍സിപ്പാള്‍ ഗിരീഷ് കുമാര്‍ സി., ഹെഡ്മാസ്റ്റര്‍ ഷാജി പുല്‍പ്പള്ളി, സ്റ്റാഫ് സെക്രട്ടറി രതീഷ് സി.വി, ജോര്‍ജ് കെ.സി, ജയദാസന്‍ യു.എസ്, ഷാജി മാത്യു, ജയിംസ് ഇ. ഡി., ഷാന്റി ഇ.കെ, ഷിബു പുളിമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും നടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!