പ്രതിഷേധ ജ്വാലയായി മണ്ഡലം മുസ്ലിം ലീഗ് പാതിരാ സമരം

0

മോഡി സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച പാതിരാ സമരം ശ്രദ്ധേയമായി. മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാത്രിയില്‍ പ്രതിഷേധ ജ്വാല തീര്‍ത്തത്.

സെഞ്ച്വറി ഹോട്ടല്‍ പരിസരത്ത് നിന്ന് തീപ്പന്തങ്ങളേന്തി ആരംഭിച്ച മാര്‍ച്ച് പോസ്‌ററ് ഓഫീസ് റോഡ്, ബ്ലോക്ക് ഓഫീസ് റോഡ് ചുറ്റി ഗാന്ധി പാര്‍ക്ക് പരിസരത്ത് സമാപിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്‍. നിസാര്‍ അഹമദ്, സെക്രട്ടറി സി. കുഞ്ഞബ്ദുല്ല, യു.ഡി.എഫ് ചെയര്‍മാന്‍ പടയന്‍ മുഹമ്മദ്, മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് സി.പി. മൊയ്തു ഹാജി, ജനറല്‍ സെക്രട്ടറി അസീസ് കോറോം, ട്രഷറര്‍ മുഹമ്മദ് കടവത്ത്, വൈസ് പ്രസിഡന്റുമാരായ കുന്നോത്ത് ഇബ്രാഹിം ഹാജി, ഡി. അബ്ദുല്ല, പി.കെ.അബ്ദുല്‍ അസീസ്, കൊച്ചി ഹമീദ്, സെക്രട്ടറിമാരായ അഡ്വ. റഷീദ് പടയന്‍, വെട്ടന്‍ അബ്ദുല്ല ഹാജി, ഉസ്മാന്‍ തരുവണ, നസീര്‍ തോല്‍പെട്ടി എന്നിവരും ശിഹാബ് മലബാര്‍, സാലി ദയാരാത്ത്, പി.വി എസ് മൂസ, സുലൈമാന്‍ മുരിക്കഞ്ചേരി, ആറങ്ങാടന്‍ മോയി, വെട്ടന്‍ മമ്മൂട്ടി, അര്‍ഷാദ് ചെറ്റപ്പാലം, മോയില്‍ കാസിം, സിദ്ദീഖ് തലപ്പുഴ, മുസ്തഫ പാണ്ടിക്കടവ്, ബിസ്മി അനസ്, ശാഹിദ് ആറുവാള്‍, ഷഹ്നാസ് ചെറ്റപ്പാലം, മുഹമ്മദലി വാളാട്, പടയന്‍ മമ്മുട്ടി, ബഷീര്‍ ചിറക്കര, ഉസ്മാന്‍ പുഴക്കല്‍ കെ.ടി. മമ്മുട്ടി, പൊരളോത്ത് അഹമദ് തുടങ്ങിയവര്‍ പ്രതിഷേധ ജ്വാലക്ക് നേതൃത്വം നല്‍കി. ഗാന്ധി പാര്‍ക്കില്‍ പൊതുസമ്മേളനം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്‍. നിസാര്‍ അഹമദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.പി. മൊയ്തു ഹാജി അധ്യക്ഷനായിരുന്നു. സി.കുഞ്ഞബ്ദുല്ല, പടയന്‍ അഹമദ്, എ.എം നിശാന്ത് , നാസര്‍ തരുവണ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!