നമ്പ്യാര്‍ക്കുന്ന് ശാന്തിഗിരി ആശ്രമത്തിലെ പ്രാര്‍ത്ഥനാലയത്തില്‍ പ്രതിഷ്ഠാ പൂര്‍ത്തികരണം നടത്തി. ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയാണ് പ്രതിഷ്ഠാ പൂര്‍ത്തികരണ കര്‍മ്മം നിര്‍വഹിച്ചത്. പാരമ്പര്യ വാദ്യഘോഷങ്ങളുടെയും മന്ത്രാക്ഷരങ്ങളുടെയും പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തിലായിരുന്നു പ്രതിഷ്ഠാപൂര്‍ത്തീകരണ ചടങ്ങുകള്‍.തിരുവനന്തപുരം പോത്തന്‍കോട് ആശ്രമത്തില്‍ നിന്നെത്തിയ നൂറോളം സന്യാസി സന്യാസിനിമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷ്ഠാകര്‍മം
ഇന്ന് രാവിലെ ഒമ്പത് മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ആശ്രമത്തിലെ പ്രാര്‍ത്ഥനയില്‍ നടന്ന പ്രതിഷ്ഠാ പൂര്‍ത്തീകരണ ചടങ്ങ് കാണാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് ആശ്രമത്തിലേക്ക് ഒഴുകിയെത്തിയത്. പര്‍ണ്ണശാലയില്‍ കരുണാകര ഗുരുവിന്റെ ചിത്രം പ്രതിഷ്ഠിച്ചു. തുടര്‍ന്ന് ശിക്ഷ്യപൂജിതഭക്തര്‍ക്കും നാട്ടുകാര്‍ക്കും ദര്‍ശനം നല്‍കി .2005-ന് തപസ്വി ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ ഗുരു ഭക്തര്‍ വാങ്ങിനല്‍കിയ ഭൂമിയില്‍ ശിലാസ്ഥാപനം നടത്തിയിരുന്നു. പിന്നീട് 2005 പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്ത പ്രാര്‍ത്ഥനാലയത്തിലെ പ്രതിഷ്ഠ കര്‍മ്മമാണ് പൂര്‍ത്തീകരിച്ചത്