ഫണ്ട് സമാഹരിച്ചു
എടവക ഗ്രാമ പഞ്ചായത്തില്‍ രണ്ടേനാല്‍ പ്രദേശത്ത് സാംഗ ആര്‍ട്ട്‌സ് & സ്‌പ്പോര്‍ട്ട്‌സ് ക്ലബില്‍ നടക്കുന്ന കമ്മ്യൂണിറ്റി സൈക്കാട്രി ക്ലിനിക്കിന്റെ ധനശേഖരണര്‍ത്ഥം ഫസ്റ്റ് എയ്ഡ് കിറ്റ് ചാലഞ്ച് ഫണ്ട് സമാഹരണം നടത്തി. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്‍ അധ്യക്ഷനായിരുന്നു.ക്ലിനിക്ക് ചെയര്‍മാന്‍ കെ.റ്റി അഷ്റഫ് , രണ്ടേനാല്‍ മഹല്‍ഖത്തീബ് ആഷിഖ് വാഫി, ഗ്രാമ പഞ്ചായത്ത് അംഗം ഗിരിജ സുധാകരന്‍, പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടിബ്രാന്‍, ട്രഷറര്‍ കെ.വി അബ്ദുറഹ്‌മാന്‍, ജോയിന്റ് കണ്‍വീനര്‍ സൈനൂദീന്‍ മാസ്റ്റര്‍, എ.വി ജോര്‍ജ് ,ക്ലിനിക്കിന്റെ മറ്റ് ഭാരവാഹിള്‍ എന്നിവര്‍ പങ്കെടുത്തു.