സുല്‍ത്താന്‍ ബത്തേരിയിലെ വായനക്കുട്ടമായ സൗഹൃദ സാംസ്‌കാരിക വേദിയുടെ 2023-ലെ പുരസ്‌കാരത്തിനായി ഒ, കെ ജോണിയുടെ ‘ കാവേരിയോടൊപ്പം എന്റെ യാത്രകള്‍ ‘ എന്ന പുസ്തകം തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 15000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങിയതാണ് സൗഹൃദ സാഹിത്യ പുരസ്‌കാരം.മെയ് മാസം ഏഴിന് ബത്തേരി അധ്യാപക ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരി ഖദീജ മുംതസ് ഒ. കെ ജോണിക്ക് പുരസ്‌കാരം നല്‍കും.
സാംസ്‌കാരിക വേദിയുടെ അഞ്ചാമത് പുരസ്‌കാരത്തിനാണ് ഒ കെ ജോണി അര്‍ഹനായത്. അര്‍ഷാദ് ബത്തേരി, സുഭാഷ് ചന്ദ്രന്‍, യു. കെ കുമാരന്‍,സാറാ ജോസഫ് തുടങ്ങിയവര്‍ക്കാണ് ഇതിന് മുന്‍പ് സൗഹൃദ സാഹിത്യ പുരസ്‌കാരം ലഭിച്ചത്.എഴുത്തുകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍,സിനിമാ നിരൂപകന്‍, ഡോക്യുമെന്ററി സംവിധായകന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജോണിയുടെ ശ്രദ്ധേയമായ കൃതിയാണ് കാവേരിയോടൊപ്പം എന്റെ യാത്രകള്‍ . പുസ്തകം ഒരു യാത്രാവിവരണമാണെങ്കിലും കാവേരി തടത്തിലെ ചരിത്രവും സംസ്‌കാരവും രേഖപ്പെടുത്തിയ ഒരു ചരിത്രരേഖ കുടിയാണ്. ഒരു ഗവേഷകന്റെ മനസ്സോടെ, കര്‍ണ്ണാടകത്തിലെ തലക്കാവേരി മുതല്‍ തമിഴ്‌നാട്ടിലെ പൂംപുഹാര്‍ വരെ ദീര്‍ഘിക്കുന്ന കാവേരി തീരങ്ങളിലൂടെ എഴുത്തുകാരന്‍ വായനക്കാരെ യാത്രചെയ്യിപ്പിക്കുന്നു.സംവാദം, പ്രമുഖ സാഹിത്യകാരന്‍മാരുമായുള്ള സാംസ്‌കാരിക പരിപാടികളും സൗഹൃദ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്നുണ്ട്. പത്തോളം പുസ്തക പ്രകാശനവും സൗഹൃദ സാംസ്‌കാരിക വേദി നടത്തിയിട്ടുണ്ട്.വാര്‍ത്താ സമ്മേളനത്തില്‍ സൗഹൃദ പ്രസിഡണ്ട് ധനേഷ് ചീരാല്‍, പുരസ്‌കാര നിര്‍ണ്ണയ സമിതി കണ്‍വീനര്‍ വിനയകുമാര്‍ അഴിപ്പുറത്ത്, നിസി അഹമ്മദ്, ഡോ: സനോജ് എന്നിവര്‍ പങ്കെടുത്തു.