വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. ഉദ്ഘാടന സമ്മേളനം, ബാല പ്രതിഭകളെ അനുമോദിക്കല്‍, അധ്യാപകരെ ആദരിക്കല്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്നു. സാംസ്‌കാരിക സമ്മേളനം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി എം ഷമീര്‍ അധ്യക്ഷനായിരുന്നു.സ്‌കൂള്‍ മാനേജര്‍ അഡ്വ.പി.സി.ചിത്ര മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു ബാലപ്രതിഭകള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ. എസ് സതി,പി.ടി.എ വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍,മദര്‍ പി.ടി.എ പ്രസിഡന്റ് ഷീന പ്രിന്‍സ്, സ്‌കൂള്‍ ലീഡര്‍ എവിറ്റ വില്‍സണ്‍, കെ.സി അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു