അമ്പലവയല്‍ വികാസ്‌കോളനി സൂര്യോദയസ്വാശ്രയ സംഘത്തിന്റെ 17-മത് വാര്‍ഷികവും, സ്ഥാപക പ്രവര്‍ത്തകന്‍ നാരായണന്‍ അനുസ്മരണവും, സംഘത്തിന്റെ ലോഗോ പ്രകാശനവും നടത്തി. എംഎല്‍എ ഐ.സി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഹഫ്‌സത്തിന്റെ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പ്രസിഡണ്ട് അസൈനാര്‍, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അനീഷ് ബി.നായര്‍, അമ്പലവയല്‍ പ്രദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ മേധാവി ഡോ..രാജേന്ദ്രന്‍, സൂര്യോദയ പ്രസിഡണ്ട് അബൂബക്കര്‍,സെക്രട്ടറി സുനില്‍കുമാര്‍. തുടങ്ങിയവര്‍ പങ്കെടുത്തു.നാരായണന്‍ അനുസ്മരണ ചികിത്സാ സഹായ വിതരണം വാര്‍ഡ് മെമ്പര്‍ ജെസി ജോര്‍ജ് നിര്‍വഹിച്ചു.