ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം

0

ശ്രീ മാനികാവ് സ്വയം ഭൂ: മഹാ ശിവക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.യജ്ഞാചാര്യന്‍ ബ്രഹ്‌മശ്രീ കലഞ്ഞൂര്‍ ബാബുരാജ് പുനലൂരിന്റെ നേതൃത്ത്വത്തിലാണ് സപ്താഹ യജ്ഞം നടക്കുന്നത്.യജ്ഞാചാര്യന്‍ ബ്രഹ്‌മശ്രീ കലഞ്ഞൂര്‍ ബാബുരാജ് പുനലൂരിന്റെ നേതൃത്ത്വത്തിലാണ് സപ്താഹ യജ്ഞം നടക്കുന്നത് . പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ദീപം തെളിയിച്ച് സപ്താഹ യജ്ഞം ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ ക്ഷേത്ര സ്ഥാനീയരെ ആദരിച്ചു . ജനറല്‍ കണ്‍വീനര്‍ ജെ സന്തോഷ് കുമാര്‍ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി പി ജയന്‍ , മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം ആര്‍ മുരളി , ബിനീഷ് കുമാര്‍ ,രാമചന്ദ്രന്‍ ,മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ , പഞ്ചായത്തംഗങ്ങളായ ശാന്തി സുനില്‍ ,ജനീവ് ടി എസ് , പി മുരളി മാസ്റ്റര്‍ , ഇ നാരായണന്‍ ,കെ ബാലകൃഷ്ണന്‍ , തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!