പൂതാടി പഞ്ചായത്ത് അതിരാറ്റ്ക്കുന്ന് ഗവണ്‍മെന്റ്് ഹൈസ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.നിറവ് 2023 എന്ന പേരില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഗോത്രയാനം ഗോത്രകല പരിപാടികള്‍ നടത്തി.സാംസ്‌കാരിക സമ്മേളനം ബത്തേരി നിയോജകമണ്ഡലംഎംഎല്‍എ ഐസി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണന്‍ അധ്യക്ഷയായിരുന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം കണ്‍വീനര്‍ കെ എസ് ഷിനു , പ്രധാനാധ്യാപിക എന്‍ പി സജിനി , പഞ്ചായത്ത്വൈ: പ്രസിഡന്റ് എം എസ് പ്രഭാകരന്‍ ,ഉഷതമ്പി , ലൗലി ഷാജു , കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍ , സ്മിത സജി , ഒ കെ ലാലു , എ വി ജയന്‍ ,പി ബി ശിവന്‍ , അജികുമാര്‍ കള്ളിക്കല്‍ , മജ്ഞുവിനോദ് , തുടങ്ങിയവര്‍ സംസാരിച്ചു .