മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി:10 യു.ഡി.എഫ് യുവജന പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് കരുതല്‍ തടങ്കലിലായത്. മുഖ്യമന്ത്രി മാനന്തവാടിയില്‍ നിന്നും തിരിച്ചു പോയ ശേഷം കരുതല്‍ തടങ്കലിലെടുത്ത പ്രവര്‍ത്തകരെ വിട്ടയച്ചു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് വാളാട്, തലപ്പുഴ മണ്ഡലം പ്രസിഡന്റ് ജിജോ വരായാല്‍ എന്നിവരാണ് തലപ്പുഴ ക്ഷീര സംഘത്തിന് സമീപം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ കരിങ്കൊടി വീശിയത്. തുടര്‍ന്ന് മാനന്തവാടി എരുമത്തെരുവില്‍ പ്രതിഷേധത്തിനായി നിന്ന രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു.പനമരം യൂത്ത് ലീഗ് പ്രസിഡന്റ് സി.പി ലത്തീഫ്, നൗഫല്‍ വടകര എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇത് കഴിഞ്ഞ് വിന്‍സന്റ് ഗിരിയിലെ വനസൗഹൃദ സദസിന്റെ ഉദ്ഘാടനം കഴിഞ്ഞ് മെഡിക്കല്‍ കോളേജ് കെട്ടിട ഉദ്ഘാടനത്തിന് മുഖ്യമന്ത്രി വരുന്ന വഴിയിലാണ് കോണ്‍ഗ്രസ് നേതാക്കളായ എം.ജി.ബിജുവിനെയും , എ.എം നിഷാന്തിനെയും കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകരെ എ.ഐ.സി.സി. അംഗം പി.കെ.ജയലക്ഷ്മി സന്ദര്‍ശിച്ചു.പിന്നീട്ഇവര്‍ക്കെതിരെ മാനന്തവാടി പോലീസ് കേസ് എടുത്ത ശേഷം വിട്ടയക്കുകയും ചെയ്തു.